11:38pm 10 May 2026
NEWS
തമിഴ്നാട്ടില്‍ പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുത്തു .
10/05/2026  09:10 PM IST
സണ്ണി ലുക്കോസ്
തമിഴ്നാട്ടില്‍ പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുത്തു .

ന്ന് ചേർന്ന യോഗത്തില്‍ ഡിഎംകെ നിയമസഭാകക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുത്തു.ഇതോടെ തമിഴ്നാട്ടില്‍ വിജയ്-ഉദയനിധി അങ്കത്തിന് കളമൊരുങ്ങും.ഡിഎംകെ മുഖ്യമന്ത്രിയായിരുന്ന എം.കെ. സ്റ്റാലിൻ പരാജയപ്പെട്ടതോടെയാണ് മകൻ ഉദയനിധി സ്റ്റാലിൻ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തത്. മുൻ മന്ത്രി കെ.എൻ. നെഹ്റുവിനെ പ്രതിപക്ഷ ഉപനേതാവായും തെരഞ്ഞെടുത്തു.ചെപ്പോക്ക് തിരുവള്ളിക്കേനിയില്‍ 7140 വോട്ടിനാണ് ടിവികെ സ്ഥാനാർഥിയും മുൻ കോണ്‍ഗ്രസ് നേതാവുമായ ഡി. സെല്‍വത്തെ ഉദയനിധി തോല്‍പ്പിച്ചത്. 108 സീറ്റുകള് നേടിയാണ് വിജയ് അധികാരത്തിലെത്തിയത്. 59 സീറ്റുകളാണ് ഡിഎംകെയ്ക്ക് നേടാനായത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img